06‏/12‏/2011


ഇസ്തിഗാസ
സഹായം തേടുക എന്നാണ് വാക്കര്‍ഥം. റസൂല്‍(സ) മറ്റു നബിമാര്‍ ഔലിയാക്കള്‍ സ്വാലിഹുകള്‍ സാദാരണക്കാര്‍ ഡോക്ടെര്‍മാര്‍ വിവരസ്ഥന്മാര്‍ മരിച്ചവര്‍ ജീവിച്ചിരിക്കുന്നവര്‍ ഇവരിലാരോട് സഹായം തേടിയാലും ഇസ്തിഗാസ എന്ന്‍ തന്നെയാണ് പറയുക.അല്ലാഹുവിനോട് സഹായം തേടുന്നതിന് സാങ്കേതികമായി പ്രാര്‍ഥന എന്നാണ് പറയുക
തര്‍ക്കം
സുന്നികളല്ലാത്തവര്‍ പറയുന്നു: സാദാരണ ഭൌതികമായി മനസ്സിലാക്കാന്‍ പറ്റുന്ന സഹായാഭ്യര്‍ഥനകള്‍ അനുവദനീയമാണ്.ഉദാ:ഡോക്റ്റരോട് ചികില്‍സ ആവശ്യപ്പെടുക,എന്നാല്‍ അഭൌതികമായ സഹായാഭ്യര്‍ഥന തെറ്റാണ്,ഉദാ:ഒരു വലിയ്യിനോട് അസാധാരണ മാര്‍ഗത്തിലൂടെ രോഗം മാറ്റിത്തരാന്‍ ആവശ്യപ്പെടുക,മരിച്ച വ്യക്തിയോട് സഹായം അഭ്യര്‍ഥിക്കുക.ഇത്തരം സഹായങ്ങള്‍ അല്ലാഹുവിന് മാത്രം കഴിയുന്നവയാണ് ഇത് സൃഷ്ടികളോട് അഭ്യര്‍ഥിക്കുന്നത് ആവ്യക്തിയെ ദൈവസ്ഥാനത്ത് പ്രതിഷ്ടിക്കലായത് കൊണ്ട് അവരോടുള്ള പ്രാര്‍ഥനയും അവര്‍ക്കുള്ള ആരാധനയുമാണ് അതായത് ഇത് ഷിര്‍കും കുഫ്റുമാണ്,ഏകദൈവ വിശ്വാസത്തിന്‍ വിരുദ്ധമാണ്
സുന്നികളുടെ നയം പറയുന്നതിന്‍ മുമ്പ് അസുന്നികളുടെ നയം ഒന്ന്‍ വിശകലനം ചെയ്യുന്നു.
ഇതില്‍ പ്രധാനമായും രണ്ട് വാദങ്ങളാണ് ഉണയിക്കപ്പെട്ടിട്ടുള്ളത്
1,സഹായം സൃഷ്ടികള്‍ക്ക് കഴിയുന്നതും കഴിയാത്തവയും ഉണ്ട്(ഭൌതികം അഭൌതികം)
2,സൃഷ്ടികള്‍ക്ക് കഴിയാത്ത സഹായം അവരോട് ചോദിക്കല്‍ ശീര്‍ക്കാണ്.
ഈ രണ്ട് വാദങ്ങളും തെറ്റാണെന്ന് ഞാന്‍ ഭുദ്ധിപരമായി ആദ്യം സ്ഥാപിക്കുന്നു  
യഥാര്‍ത്തത്തില്‍ രണ്ട് തരം സഹായങ്ങള്‍(ഭൌതികം,അഭൌതികം)എന്നൊന്നില്ല എന്നതാണ് വാസ്തവം.മറിച്ച് എല്ലാം അഭൌതികം തന്നെ.വേണമെങ്കില്‍ ഇങ്ങനെ തരം തിരിക്കാം 1)സാദാരണ ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങള്ക്കും ഒരു കാരണം അല്ലാഹു വെച്ചിട്ടുണ്ട്.ആ കാരണം ഇല്ലെങ്കിലും കാര്യം സംഭവിപ്പിക്കാന്‍ അല്ലാഹുവിന്‍ പ്രയാസം ഇല്ലതാനും.2)ഇതേ കാര്യങ്ങള്‍ തന്നെ പതിവിന് വിരുദ്ധമായ കാരണങ്ങള്‍ മുഖേന സംഭവിപ്പിക്കുക. അല്ലാഹു ഉദ്ദേശിച്ച ചില പ്രത്യേകമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അവന്‍ അങ്ങനെ ചൈതേക്കാം.രണ്ടില്‍ ഏതായിരുന്നാലും യഥാര്‍ത്ഥ കാരണക്കാരന്‍ സൃഷ്ടികള്‍ ആരും തന്നെയല്ല. അല്ലാഹു മാത്രമാണ്. അപ്പോള്‍ രണ്ടും അഭൌതികമാണെന്ന് പറഞ്ഞാലും തെറ്റാവുകയില്ല.ഇത് ഒന്നു കൂടെ വിശദീകരിക്കാം.
   ശരിക്കും പറഞ്ഞാല്‍ സഹായമായാലും മറ്റേത് പ്രവര്‍ത്തി ആയാലും അത് സ്വയം ചെയ്യാന്‍ അല്ലാഹു അല്ലാത്ത മറ്റാര്‍ക്കും സാധ്യമല്ല തന്നെ.അത് പോലെ ഒരു വസ്തുവിന്‍റെ സ്വഭാവിക ഉപയോക ഫലങ്ങളൊന്നും തന്നെ ആ വസ്തുവിന്‍ അവകാശപ്പെട്ടതല്ല.തീ ഒരു വസ്തുവിനെ സ്പര്‍ശിച്ചാല്‍ കരിയുന്നത് തീക്ക് കരിക്കാന്‍ കഴിവുള്ളത് കൊണ്ടല്ല.വിഷം കുടിച്ചാല്‍ മരിക്കുന്നത് മരിപ്പിക്കാന്‍ ആ വസ്തുവിന് ശേഷി ഉള്ളത് കൊണ്ടല്ല.മരുന്ന്‍ കഴിച്ചാല്‍ രോഗം സുഗപ്പെടുന്നത് മരുന്നിന്‍റെ കഴിവല്ല.ശത്രുക്കള്‍ തിയ്യിലിട്ടപ്പോള്‍ ഇബ്രാഹീം നബിയെ തീ കരിച്ചില്ല എന്ന്‍ ഖുര്‍ആന്‍ പറയുന്നു.[അമ്പിയാഅ-69].ഒരു യുദ്ധത്തില്‍ ഖാലിദ്ബിന്‍വലീദ്(റ)ബിസ്മി ചൊല്ലി വിഷം കുടിച്ചപ്പോള്‍ ഒന്നും സംഭവിച്ചില്ല[ഫളാഇലുസ്സ്വഹാബ.2/815]. മറിച്ച് എല്ലാം ചെയ്യുന്നത് അല്ലാഹു മാത്രമാണ്. ബദ്ര്‍ യുദ്ധം ശക്തിപ്പെട്ടപ്പോള്‍ ചരല്‍ കല്ല് വാരി شاهت الوجوه എന്ന്‍ പറഞ്ഞ് നബി (സ) ശത്രു മുഘത്തേക്ക് എറിഞ്ഞപ്പോള്‍ അവര്‍ പിന്തിരിഞ്ഞോടി.പക്ഷേ അല്ലാഹു അത് പറയുന്നത് കാണുക.  وَمَا رَمَيْتَ إِذْ رَمَيْتَ وَلَكِنَّ اللَّهَ رَمَى [അന്‍ഫാല്‍17] ([നബിയെ... ] താങ്കള്‍ എറിഞ്ഞപ്പോള്‍ താങ്കളല്ല എറിഞ്ഞത്,പക്ഷേ നിശ്ചയം [യഥാര്‍ത്ഥത്തില്‍] എറിഞ്ഞത് അല്ലാഹുവാണ്.)
ഈ വിശദീകരണത്തില്‍ നിന്ന്‍ സ്വഭാവികമായും ഒരു സംശയം വരാം. എന്നാല്‍ ഇത്തരം വസ്ത്തുക്കള്ക്കും കരണങ്ങള്ക്കും ഒരു സ്ഥാനവുമില്ലേ ?ഉത്തരം ഉണ്ട് എന്ന്‍ തന്നെയാണ്.അതായത് ഭൂമിയിലുള്ളത് മുഴുവന്‍ മനുഷ്യന് വേണ്ടി ഉള്ളതാണെന്നാണല്ലോ അല്ലാഹു പറഞ്ഞത്.അവ കാരണങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കപ്പെട്ടെങ്കില്‍ മാത്രമേ അവ കരസ്ഥമാക്കാന്‍ അവന്‍ ശ്രമിക്കുകയുള്ളൂ.”ചക്കയിട്ടപ്പോള്‍ മുയല്‍ കിട്ടി എന്ന രൂപത്തിലാണ്” കാര്യങ്ങളുടെ കിടപ്പ് എങ്കില്‍ അവന്‍ നിഷ്ക്രിയനായി വീട്ടിലിരിക്കും എല്ലാത്തിനും ഒരു പതിവ് ശൈലിയും വ്യവസ്ഥയും ഉണ്ടങ്കില്‍ മാത്രമേ മനുഷ്യന് ജീവിതം ക്രമപ്പെടുത്താന്‍ കഴിയൂ.ഒരിക്കല്‍ മാത്രം തീ കൊണ്ട് കരിഞ്ഞാല്‍ പോര എപ്പെഴും അങ്ങനെ സംഭവിക്കണം എന്നാല്‍ മാത്രമേ അത് കരിക്കാനുള്ള ഉപാതിയായി മാനുഷ്യന്‍ വിശ്വസിക്കൂ.കത്തി പോലൊത്ത ഉപകരണങ്ങള്‍ മുറിക്കാനും മറ്റും പറ്റും എന്ന്‍ അനുഭവത്തിലൂടെ അറിഞ്ഞാല്‍ മാത്രമേ അത് ഉല്‍പ്പതിപ്പിക്കുന്ന കമ്പിനികളും സെയില്‍ മാര്‍കാറ്റുകളും വരൂ.മനുഷ്യന്‍റെ ഈ ഒരു സൌകര്യത്തിന് വേണ്ടി അല്ലാഹു സംവിധാനിച്ചതാണ് ഈ ശൈലികളെല്ലാം.കാരണങ്ങള്‍ എന്ന സുന്ദരമായ നാമം അവക്ക് നല്‍കുകയും ചൈതു.അതു പോലെ ഡോക്‍ട്ടറോ വലിയ്യോ അല്ല പനിയും മറ്റും സൂഘപ്പെടുത്തുന്നത്.രോഗം അതുള്ള വ്യക്തിക്ക് പാപം പൊറുക്കാന്‍ കരണമാകുന്നത് പോലെ ഒരു ഡോക്ടറുടെ ജീവിത മാര്‍ഗവും കൂടിയാണ്.ഒരു വലിയ്യ് കറാമത്തിലൂടെ അസുഘം മാറ്റുമ്പോള്‍,അതല്ലെങ്കില്‍ മനുഷ്യരുടെ മറ്റ് വല്ല ആവശ്യങ്ങളും പരിഹരിക്കുമ്പോള്‍ അദ്ദേഹം പ്രജരിപ്പിച്ച് കൊണ്ടിരിക്കുന്ന മത നിയമങ്ങള്‍ ജനങ്ങള്‍ വേഗം അനുസരിക്കാന്‍ കാരണമാകും.ഇതെല്ലാം ചിലസൂജനകള്‍ മാത്രം വായനക്കാര്‍ക്ക് ഇനിയും ഉദാഹരണങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും.ചുരിക്കി പ്പറഞ്ഞാല്‍ അല്ലാഹുവാണ് ഏത് കാര്യവും അതാതു സമയങ്ങളില്‍ സൃഷ്ടിക്കുന്നത്. നാം കരണക്കാര്‍ മാത്രം.അല്ലാഹു പറയുന്നു
وَاللَّهُ خَلَقَكُمْ وَمَا تَعْمَلُون. (അല്ലാഹുവാണ് നിങ്ങളെയും നിങ്ങളുടെ പ്രവര്‍ത്തികളെയും സൃഷ്ടിച്ചത്)[സ്വാഫ്ഫാത്ത് 96].
ഇങ്ങനെ വരുമ്പോള്‍ നാം ഭൌതികം എന്ന്‍ ധരിച്ച കാര്യങ്ങള്‍ പോലും അഭൌതികമാണ്.ആവര്‍ത്തനങ്ങള്‍ കൂടിയത് കൊണ്ട് ഭൌതികമായി തോന്നിയതാണ്.അപ്പോള്‍ ഡോക്ടറോട് രോഗം മാറ്റാന്‍ പറഞ്ഞാല്‍ അദ്ദേഹം പഠിച്ച അറിവ് കൊണ്ട് ചികില്‍സിക്കണം എന്നും വലിയ്യിനോട് പറഞ്ഞാല്‍ അദ്ദേഹം ആര്‍ജ്ജിച്ചെടുത്ത ദൈവീക തൃപ്തിയും കറാമത്തും ഉപയോഗിച്ച് രോഗം മാറ്റണമെന്നുമാണ്.അല്ലാഹു പറയുന്നു: إِنَّمَا وَلِيُّكُمُ اللَّهُ وَرَسُولُهُ وَالَّذِينَ آمَنُوا നിങ്ങളുടെ സഹായി അല്ലാഹുവും അവന്‍റെ റസൂലും സത്യവിശ്വാസികളുമാകുന്നു.